തിരുവനന്തപുരത്ത് ഇന്ത്യൻ കോഫി ഹൗസിന്‍റെ വിശ്രമമുറിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

Published : Jan 31, 2024, 12:06 PM IST
തിരുവനന്തപുരത്ത് ഇന്ത്യൻ കോഫി ഹൗസിന്‍റെ വിശ്രമമുറിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

Synopsis

രാവിലെ നാലര മണിക്ക് ജീവനക്കാരെത്തിയിട്ടും ലാൽ സിംഗിനെ കാണാത്തതിനെ തുടർന്ന് ജീവനക്കാർ വിശ്രമ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്

തിരുവനന്തപുരം: ബാലരാമപുരം ആറാലുംമൂട് ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരനെ കോഫി ഹൗസിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര, വ്ളാങ്ങാമുറി സ്വദേശി ലാൽ സിംഗ് (50 ) ആണ് മരിച്ചത്. കോഫി ഹൗസിലെ ജീവനക്കാരുടെ വിശ്രമമുറിയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകാതെ കോഫി ഹൗസിലെ ജീവനക്കാർക്ക് വിശ്രമിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്നു.

രാവിലെ നാലര മണിക്ക് ജീവനക്കാരെത്തിയിട്ടും ലാൽ സിംഗിനെ കാണാത്തതിനെ തുടർന്ന് ജീവനക്കാർ വിശ്രമ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് ജീവനക്കാർ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.  ലാൽസിംഗിന് മാനസിക അസ്വസ്ഥത ഉള്ളതായിട്ട് ബന്ധുക്കൾ അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

യുട്യൂബ് ചാനൽ വിറ്റ് കിട്ടിയ കാശുമായി പാർട്ടി; മദ്യലഹരിയിൽ അടിപിടി, തലയ്ക്കടിയേറ്റ യൂട്യൂബർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം