പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് തര്‍ക്കം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

Published : Sep 15, 2026, 12:59 PM IST
Guruvayur Temple

Synopsis

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉദയകുമാറിന് പ്രസാദഊട്ട് ലഭിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുത്തേറ്റു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില്‍ ഉദയകുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ വടക്കേ നടയില്‍ അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ച ശേഷം ഹാള്‍ അടച്ചിരുന്നു.

പ്രസാദ ഊട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് തുന്നലു ണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ടെമ്പിള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപകടമുണ്ടായത് പുലർച്ചെ, ഫോൺ സൈലന്റായതിനാൽ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു
പ്രിയദർശിനി ബസിലെ 'സീറോ' തട്ടിപ്പ്: പുരുഷ യാത്രക്കാരന് പണം വാങ്ങി കണ്ട‌ക്‌ടർ നൽകിയത് സൗജന്യ യാത്രക്കുള്ള ടിക്കറ്റ്; പരാതി മാപ്പപേക്ഷിച്ച് ഒത്തുതീർത്തു