അപകടമുണ്ടായത് പുലർച്ചെ, ഫോൺ സൈലന്റായതിനാൽ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു

Published : Sep 15, 2026, 12:44 PM IST
cylinder blast

Synopsis

ഒടുവിൽ നാട്ടുകാർ വീടിനടുത്തെത്തി ബഹളം വെച്ചപ്പോഴാണ് വീട്ടുകാർ ഉണർന്നത്. ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. നിലമ്പൂർ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വീടിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്.

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു. റിട്ടയേർഡ് എക്സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് ​ഗ്യാസ് സിലിണ്ടറുകളാണ് ഇവർ വീട്ടിൽ പാചകത്തിനായി ഉപയോ​ഗിക്കുന്നത്. ഇതിൽ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീടിന് പുറകുവശത്തേക്കും തീ പടരുന്നുണ്ടായിരുന്നു. കുടുംബാം​ഗങ്ങൾ ഉറങ്ങുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്.

മൊബൈൽ ഫോണുകൾ സൈലന്റായതിനാൽ തീപിടിച്ച വിവരം അയൽക്കാർക്ക് വീട്ടുകാരെ വിളിച്ചറിയിക്കാനും സാധിച്ചില്ല. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ നാട്ടുകാർ വീടിനടുത്തെത്തി ബഹളം വെച്ചപ്പോഴാണ് വീട്ടുകാർ ഉണർന്നത്. ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. നിലമ്പൂർ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വീടിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയദർശിനി ബസിലെ 'സീറോ' തട്ടിപ്പ്: പുരുഷ യാത്രക്കാരന് പണം വാങ്ങി കണ്ട‌ക്‌ടർ നൽകിയത് സൗജന്യ യാത്രക്കുള്ള ടിക്കറ്റ്; പരാതി മാപ്പപേക്ഷിച്ച് ഒത്തുതീർത്തു
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി, കേസെടുത്ത് പൊലീസ്