
മാവേലിക്കര: സർവീസ് സ്റ്റേഷനിൽ പെയിന്റടിക്കാൻ നൽകിയ കാറും 10,000 രൂപയുമായി ജീവനക്കാരൻ കടന്നു. തഴക്കര മണലിക്കാട്ടിൽ ഷിനിൽ കുര്യന്റെ ഉടമസ്ഥതയിലുള്ള കെഎൽ. -23 കെ. 654 നമ്പരിലുള്ള കാറാണ് ഓലകെട്ടിയമ്പലത്തിലെ സർവീസ് സ്റ്റേഷനിൽനിന്ന് മോഷണം പോയത്.
സ്ഥാപനത്തിലെ ജീവനക്കാരൻ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി സജീർ ആണ് മോഷ്ടാവെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞു. രാത്രിയിൽ താഴുതകർത്ത് അകത്തുകടന്ന് കൗണ്ടറിൽ നിന്നു 10,000 രൂപ അപഹരിച്ചശേഷം താക്കോൽ എടുത്ത് കാറുമായി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സർവീസ് സ്റ്റേഷനിലെ കമ്പിപ്പാര ഉപയോഗിച്ചാണു മേശയുടെ താഴു തകർത്തത്. വർക്‌ഷോപ്പ് ഉടമ നടരാജൻ കായംകുളം പൊലീസിൽ പരാതി നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam