മൂന്നാര്‍ ടൗണില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കി

By Web TeamFirst Published Jul 22, 2021, 3:56 PM IST
Highlights

സന്ദര്‍ശകര്‍ ഏറെയെത്തുന്ന മൂന്നാര്‍ ആര്‍ ഒ ജംഗ്ഷനില്‍ ആറുകടകള്‍ക്കാണ് മുന്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്...

ഇടുക്കി: മൂന്നാര്‍ ടൗണില്‍ മുന്‍ സബ് കളക്ടര്‍ നല്‍കിയ അനുമതികള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച പെട്ടിക്കടകള്‍ ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ശര്‍മ്മ ക്യഷ്ണയുടെ നിര്‍ദ്ദേശപ്രകാരം പൊളിച്ചുനീക്കി. മൂന്നാര്‍ ടൗണിലെ ദേശീയപാത കൈയ്യേറി നിര്‍മ്മിച്ച 12 ഓളം പെട്ടിക്കടകളാണ് സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി പൊളിച്ചുനീക്കിയത്. 

സന്ദര്‍ശകര്‍ ഏറെയെത്തുന്ന മൂന്നാര്‍ ആര്‍ ഒ ജംഗ്ഷനില്‍ ആറുകടകള്‍ക്കാണ് മുന്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാല്‍ മഴ ശക്തമായതോടെ അന്യസംസ്ഥാനത്തുനിന്ന് എത്തിയവരടക്കം 12 ഓളം കടകള്‍ നിര്‍മ്മിച്ചു. ഇതോടെ സന്ദര്‍ശകരുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് തടസ്സം നേരിട്ടു. 

സംഭവം പരാതിയായി എത്തിയതോടെ സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ പെട്ടിക്കടകള്‍ പൊളിച്ചുനീക്കാന്‍ പോലീസ്-റവന്യു-പഞ്ചായത്ത് - പൊതുമരാമത്ത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രാവിലെ എത്തിയ അധിക്യകര്‍ കടകള്‍ പൊളിച്ചുനീക്ക് ദ്യശ്യങ്ങള്‍ കാമറകളില്‍ പകര്‍ത്തുകയും ചെയ്തു.

click me!