പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര്, എൽഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോൺഗ്രസ്  

Published : Sep 23, 2024, 09:59 AM IST
 പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര്, എൽഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോൺഗ്രസ്  

Synopsis

കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് നൽകാനുള്ള എൽഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോൺഗ്രസ്‌. നടപടിയിൽ ഇന്ന് രാവിലെ 8.30 മുതൽ പുതുപ്പള്ളി കവലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 1980ൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിലവിലെ എൽഡിഎഫ് ഭരണസമിതി പുതുക്കിപ്പണിതിരുന്നു. ഉദ്ഘാടനം കഴിഞ്ഞ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരിടുകയായിരുന്നു. നാളെ മന്ത്രി എംബി രാജേഷ് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും. 

'ഗാസയിലെ ജനദുരിതത്തിൽ ആശങ്ക', പലസ്തീന് ഇന്ത്യൻ പിന്തുണ ആവർത്തിച്ച് മോദി, പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം