സഹോദരനോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Oct 15, 2018, 09:56 PM IST
സഹോദരനോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Synopsis

കട്ടച്ചിറയിൽ അനുജനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരൻ മുങ്ങി മരിച്ചു. മൂന്നാംകുറ്റി മഞ്ഞാടിത്തറ വൃന്ദാവനത്തിൽ സുമേഷിന്റെ മകൻ അജയ് (17) ആണ് മരിച്ചത്. കറ്റാനം സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. കട്ടച്ചിറ തവളയില്ലാ കുളത്തിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.   

കായംകുളം: കട്ടച്ചിറയിൽ അനുജനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരൻ മുങ്ങി മരിച്ചു. മൂന്നാംകുറ്റി മഞ്ഞാടിത്തറ വൃന്ദാവനത്തിൽ സുമേഷിന്റെ മകൻ അജയ് (17) ആണ് മരിച്ചത്. കറ്റാനം സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. കട്ടച്ചിറ തവളയില്ലാ കുളത്തിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. 

അനുജൻ അക്ഷയിനോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു അജയ്. ഇരുവരും കുളത്തിൽ നീന്തി. എന്നാൽ അക്ഷയ്  നീന്തി കരക്കെത്തിയെങ്കിലും അജയ് കുളത്തിലെ പായലിൽ കുരുങ്ങി മുങ്ങി താഴുകയായിരുന്നു. സഹോദരനെ കാണാതായതോടെ അജയ്  നിലവിളിച്ച് ആളുകളെ വിവരമറിയിച്ചു.  

വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും അഗ്നിശമന സേനയും, പൊലീസും നടത്തിയ തെരെച്ചിലിനൊടുവിൽ അജയെ കണ്ടെത്തി കരക്കെത്തിച്ചു. വള്ളികുന്നം പൊലീസിന്റെ വാഹനത്തിൽ ഉടൻ തന്നെ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ജയ. സുമേഷ് സി.ആർ.പി.എഫിൽ ജോലി ചെയ്യുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തീരുമാനം അപ്രതീക്ഷിതം, ജനങ്ങളോടൊപ്പം വികസന പ്രവർത്തനം ഏറ്റെടുത്ത് മുന്നോ‌ട്ട് പോകും: ആശാ നാഥ്
'ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു'; കുറിപ്പുമായി സ്മിജി