
കുന്നത്ത്നാട്: ട്വൻറി ട്വൻറി ഭരിക്കുന്ന കുന്നത്തു നാട് പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗം ഇന്ന് നടക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷനായ ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് യോഗത്തിൽ പങ്കെടുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ട്വന്‍റി ട്വന്‍റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആസൂത്രണ സമിതി യോഗം നടക്കുന്ന സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ ഹൈക്കോടതി ഉത്തരവുണ്ട്.
യോഗം നടക്കുന്ന സ്ഥലത്ത് കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റ് എത്തണമെന്നും ദൃശ്യങ്ങൾ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കുന്ന സമിതി അംഗങ്ങളുടെ വിശദാംശങ്ങൾ കോടതി നിർദ്ദേശ പ്രകാരം പഞ്ചായത്ത് സെക്രട്ടറി പോലീസിന് കൈമാറിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam