കൊടുവള്ളിയിൽ കടയിൽ കവർച്ച: ഏഴ് പവൻ സ്വർണ്ണവും നാല് ലക്ഷം വിലയുള്ള ആഭരണങ്ങളും നഷ്ടമായി

Published : Feb 04, 2021, 08:27 PM IST
കൊടുവള്ളിയിൽ കടയിൽ കവർച്ച: ഏഴ് പവൻ സ്വർണ്ണവും നാല് ലക്ഷം വിലയുള്ള  ആഭരണങ്ങളും നഷ്ടമായി

Synopsis

കൊടുവള്ളി അങ്ങാടിയിൽ കട കുത്തിത്തുറന്ന് കവർച്ച. കൊടുവള്ളി -വടക്കൻ വീട്ടിൽ രാജീവന്റെ ഉടമസ്ഥതയിലുള്ള ബേബി ഗോൾഡ് ആന്റ് ഗോൾഡ് കവറിംഗ് കടയിലാണ് കവർച്ച നടന്നത്.

കോഴിക്കോട്: കൊടുവള്ളി അങ്ങാടിയിൽ കട കുത്തിത്തുറന്ന് കവർച്ച. കൊടുവള്ളി -വടക്കൻ വീട്ടിൽ രാജീവന്റെ ഉടമസ്ഥതയിലുള്ള ബേബി ഗോൾഡ് ആന്റ് ഗോൾഡ് കവറിംഗ് കടയിലാണ് കവർച്ച നടന്നത്.
തൊട്ടടുത്തുള്ള കടയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.

ബുധനാഴ്ച രാത്രി ഒമ്പതോടെ കടയടച്ച് വീട്ടിൽ പോയ ഉടമ ഇന്ന് കട തുറന്നപ്പോഴാണ്  മോഷണ വിവരമറിയുന്നത്. ഏഴ് പവൻ സ്വർണ്ണവും നാല് ലക്ഷത്തോളം വിലവരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമ രാജീവൻ പറയുന്നത്. കൊടുവള്ളി പൊലീസിൽ പരാതി നൽകി., പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി