75000 ചതുരശ്ര അടി പടുകൂറ്റന്‍ പവലിയന്‍, പ്രവേശനം സൗജന്യം; തലസ്ഥാനത്ത് എന്റെ കേരളം പ്രദര്‍ശനവിപണന മേള 17 മുതൽ

Published : May 15, 2025, 08:46 PM ISTUpdated : May 15, 2025, 08:48 PM IST
75000 ചതുരശ്ര അടി പടുകൂറ്റന്‍ പവലിയന്‍, പ്രവേശനം സൗജന്യം; തലസ്ഥാനത്ത് എന്റെ കേരളം പ്രദര്‍ശനവിപണന മേള 17 മുതൽ

Synopsis

മേയ് 17 മുതല്‍ 23 വരെയാണ് ജില്ലയില്‍ പ്രദര്‍ശന വിപണനമേള.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശനവിപണന മേളയ്ക്ക് കനകക്കുന്നില്‍ 75000 ചതുരശ്ര അടിയില്‍ പടുകൂറ്റന്‍ പവലിയന്‍ ഒരുങ്ങുന്നു. മേയ് 17 മുതല്‍ 23 വരെയാണ് ജില്ലയില്‍ പ്രദര്‍ശന വിപണനമേള. സന്ദര്‍ശകര്‍ക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകള്‍ ചുറ്റി നടന്നു കാണാന്‍ പാകത്തിനാണ് പവലിയനുള്ളിലെ ക്രമീകരണങ്ങളെന്ന് അധികൃതർ അറിയിച്ചു. 

ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും സജ്ജീകരിച്ചിട്ടുണ്ട്. മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 8000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും. 

1500 ചതുരശ്ര അടിയിലുള്ള സിനിമ തിയറ്ററും പ്രദര്‍ശനമേളയുടെ ഭാഗമാണ്. ഒരേ ദിവസം 75 പേര്‍ക്ക് സിനിമ കാണാനുള്ള അവസരമുണ്ട്. മേള നഗരിയില്‍ 30 ഇ-ടോയ്ലറ്റുകൾ സജ്ജീകരിക്കും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനസമയം. അഗ്‌നിരക്ഷാസേന, പോലീസ്, ആംബുലന്‍സ്, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം, കുടിവെള്ളം, ശുചിമുറി സംവിധാനം എന്നിവയും പ്രദര്‍ശന വേദിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും അധികൃതർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങവേ ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു, കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം
തീ പിടിക്കുന്ന ആവേശം! ആകാശംമുട്ടുന്ന പപ്പാഞ്ഞികൾ റെഡി; പുതുവർഷം ആഘോഷമാക്കാൻ കൊച്ചിയും കോവളവും