വെളളിയാഴ്ച മുതല്‍ മുത്തങ്ങ വഴി 1,000 പേര്‍ക്ക് പ്രവേശനം; താല്‍ക്കാലിക കേന്ദ്രത്തിലെ സൗകര്യം വര്‍ധിപ്പിക്കും

By Web TeamFirst Published May 5, 2020, 7:11 PM IST
Highlights

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ ജില്ല സജ്ജമായതായി അധികൃതര്‍. എട്ടാം തിയ്യതി മുതല്‍ ആയിരം പേരെയാണ് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

കല്‍പ്പറ്റ: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ ജില്ല സജ്ജമായതായി അധികൃതര്‍. എട്ടാം തിയ്യതി മുതല്‍ ആയിരം പേരെയാണ് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 400 പേര്‍ക്കാണ് അനുമതിയുളളത്. കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തങ്ങ കല്ലൂര്‍ 67 ല്‍ ഒരുക്കിയ മിനി ആരോഗ്യകേന്ദ്രത്തില്‍ അധിക സംവിധാനമൊരുക്കും. 

പരിശോധനാ കൗണ്ടറുകളുടെ എണ്ണം പത്ത് ആക്കി വര്‍ദ്ധിപ്പിക്കും. ഇവിടങ്ങളില്‍ അധിക ജീവനക്കാരെയും നിയോഗിക്കും. ഇപ്പോള്‍ നാല് കൗണ്ടറുകളിവിടെ  പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മാത്രമാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ക്ക് പ്രവേശനമുളളത്. 

ഗര്‍ഭിണികള്‍, ചികില്‍ത്സക്കായി വരുന്നവര്‍, മൃതശരീരവുമായി എത്തുന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ സികെ ശശീന്ദ്രന്‍, ഐസി ബാലകൃഷ്ണന്‍, ഒആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക തുടങ്ങിയവര്‍ സംബന്ധിച്ചു.

click me!