കൈക്കൂലി ചോദിച്ച ഉദ്യോ​ഗസ്ഥനെ കുടുക്കി, ഇപ്പോൾ ഉദ്യോ​ഗസ്ഥ പീഡനം; 25 കോടി മുടക്കിയ സംരഭകൻ നിരാഹാര സമരത്തിന്

Published : Nov 06, 2023, 07:09 AM ISTUpdated : Nov 06, 2023, 07:13 AM IST
കൈക്കൂലി ചോദിച്ച ഉദ്യോ​ഗസ്ഥനെ കുടുക്കി, ഇപ്പോൾ ഉദ്യോ​ഗസ്ഥ പീഡനം; 25 കോടി മുടക്കിയ സംരഭകൻ നിരാഹാര സമരത്തിന്

Synopsis

ഉദ്യോഗസ്ഥർ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നെന്ന് ഷാജിമോൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

കോട്ടയം: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ നിസാര കാരണങ്ങൾ പറഞ്ഞ് ജീവനക്കാർ കെട്ടിട നമ്പർ നിഷേധിക്കുന്നെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരിലെ പ്രവാസി സംരംഭകൻ. സ്വന്തം നാട്ടിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വഴി മുടക്കി നിൽക്കുന്ന ഉദ്യോഗസ്ഥ നയത്തിനെതിരെ നാളെ പഞ്ചായത്തിനു മുന്നിൽ സത്യഗ്രഹം നടത്താനുള്ള തീരുമാനത്തിലാണ് ഷാജി മോൻ ജോർജ്.

വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഷാജിമോൻ ചൂണ്ടിക്കാട്ടുന്നു. മാഞ്ഞൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നിരാഹാര സമരമല്ലാതെ മറ്റുമാർ​ഗമില്ലെന്നും സംരംഭകൻ പറയുന്നു.

Read More... രണ്ടുമാസത്തിനിടയിൽ അഞ്ചാം തവണ, വില്ലേജ് ഓഫീസിൽ പിന്നെയും തീ; ഇത്തവണ പൊലീസ് കാവൽ നിൽക്കവേ

ഉദ്യോഗസ്ഥർ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നെന്ന് ഷാജിമോൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  25 കോടിയുടെ നിക്ഷേപം നടത്തിയ സംരംഭകന്റേതാണ് ദുരവസ്ഥ.  കൈക്കൂലിക്കെതിരെ നൽകിയ പരാതിയാണ് പ്രതികാര കാരണമെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം