രണ്ടുമാസത്തിനിടയിൽ അഞ്ചാം തവണ, വില്ലേജ് ഓഫീസിൽ പിന്നെയും തീ; ഇത്തവണ  പൊലീസ് കാവൽ നിൽക്കവേ

Published : Nov 06, 2023, 01:08 AM IST
രണ്ടുമാസത്തിനിടയിൽ അഞ്ചാം തവണ, വില്ലേജ് ഓഫീസിൽ പിന്നെയും തീ; ഇത്തവണ  പൊലീസ് കാവൽ നിൽക്കവേ

Synopsis

മൂന്ന് മാസത്തിനിടെ അഞ്ചാം തവണയാണ് വില്ലേജ് ഓഫിസ് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നത്. പാറശ്ശാല പൊലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന് കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരം: പാറശാല പരശുവയ്ക്കൽ വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വീണ്ടും തീപിടിത്തം. രണ്ടുമാസത്തിനിടയിൽ അഞ്ചാം തവണയാണ് വില്ലേജ് ഓഫീസിൽ തീയിടാൻ ശ്രമം നടത്തുന്നത്. പൊലീസ് കാവൽ നിൽക്കുമ്പോഴാണ് തീപിടിച്ചത്. വില്ലേജ് ഓഫിസിലെ പുറകിലത്തെ ടോയിലറ്റിലാണ് ഇന്ന് തീപിടിത്തം ഉണ്ടായത്. 

മൂന്ന് മാസത്തിനിടെ അഞ്ചാം തവണയാണ് വില്ലേജ് ഓഫിസ് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നത്. പാറശ്ശാല പൊലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിലാണ് അജ്ഞാതന്‍റെ ആക്രമണം ഉണ്ടായത്. ദിവസങ്ങളുടെ ഇടവേളയില്‍ അഞ്ചാം തവണയാണ് കത്തിക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ തവണ ഓഫിസ് മുറിയുടെ എയര്‍ഹോള്‍ വഴിയാണ് ഏറ്റവും ഒടുവില്‍ അകത്തേക്ക് തീയിട്ടത്. തീയിട്ടെങ്കിലും ഭാഗ്യത്തിന് ഫയലില്‍ വീണില്ല. തൊട്ടടുത്ത കസേരയിലാണ് തീപിടിച്ചത്. തീ പടരാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ മാസം കെഎസ്.ഇ.ബി മീറ്റർ ബോർഡിൽ തീയിട്ടിരുന്നു. അന്നും വലിയ അപടമില്ലാതെ രക്ഷപ്പെട്ടു. ഈമാസം ആദ്യം പെട്രോൾ ഒഴിച്ച് തീയിടാനായിരുന്നു ശ്രമം.

അന്നും വിലിയ തീപ്പിടുത്തമുണ്ടായില്ല. സാമൂഹ്യവിരുദ്ധരാണോ അതോ ഫയല്‍ ഏതെങ്കിലും നശിപ്പിക്കാന്‍ നടക്കുന്നവരാണോ പിന്നിലെന്ന് അറിയാതെ കുഴയുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനാകാതെ കുഴങ്ങിയിരിക്കുകയാണ് പാറശ്ശാല പൊലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി