ദേവികുളം കോടതി ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

Published : Jul 31, 2020, 03:01 PM ISTUpdated : Jul 31, 2020, 03:29 PM IST
ദേവികുളം കോടതി ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

Synopsis

ദേവികുളം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും ദേവികുളം സബ് ജഡ്ജുമായ സുരേഷ് കുമാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.  


ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവികുളം കോര്‍ട്ട് കോംപ്ലക്‌സിലെ ഉപയോഗത്തിനായി മൂന്നാര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഉപകരണങ്ങള്‍ നല്‍കി. തെര്‍മല്‍ സ്‌കാനര്‍, ഗ്ലൂക്കോമീറ്റര്‍ എന്നിവയടക്കമുള്ള ഉപകരണങ്ങളാണ് നല്‍കിയത്. 

ദേവികുളം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും ദേവികുളം സബ് ജഡ്ജുജുമായ സുരേഷ് കുമാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. നിര്‍ദ്ദനരായ ഡയബറ്റിക് രോഗികള്‍ക്ക് നല്‍കുന്ന ഗ്ലൂക്കോമീറ്ററുകളുടെ വിതരണം ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ് കുമാറിന് നല്‍കിക്കൊണ്ട് ലീഗല്‍ സര്‍ടീസ് ചെയര്‍മാന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 

മുന്‍സീഫ് മജിസ്‌ട്രേറ്റ്  ആനന്ദ് ബാര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോണ്‍സണ്‍, ലയണ്‍സ് പ്രസിഡന്റ് പി. ആര്‍. ജയിന്‍, സെക്രട്ടറി സജീവ് ഗ്രീന്‍ലാന്റ് , ലിജി ഐസക്ക്, സാജു വര്‍ഗീസ്, അഡ്വ .എന്‍. സി.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ; പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളേജിൽ മരിച്ച വയോധികയ്ക്കൊപ്പം കൂട്ടിരിപ്പുകാരില്ല, മൃതദേഹം ദിവസങ്ങളായി മോർച്ചറിയിൽ; ബന്ധുക്കളെ തേടി പൂന്തുറ പൊലീസ്