ഇരവികുളം ദേശീയോദ്യാനത്തിലേക്ക് തത്ക്കാലം വണ്ടി പിടിക്കേണ്ട

By Web TeamFirst Published Jan 21, 2019, 9:31 AM IST
Highlights

വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രിൽ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാൽ ദേശീയോദ്യാനം തുറക്കാൻ വൈകുമെന്നും ആർ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വർഷം 102 കുട്ടികളാണ് പുതിയതായി പിറന്നത്. വംശനാശം നേരിടുന്ന മരയാടുകളുടെ സംരക്ഷണത്തിനായി വാച്ചർമാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

ഇടുക്കി: ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും.  വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാർക്ക് അടച്ചതെന്ന് വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകർ പാർക്കിൽ നടത്തിയ പരിശോധനയിൽ  വരയാടുകളുടെ കുട്ടികളെ കണ്ടത്തി.

ഇതോടെയാണ് പാർക്ക് അടക്കുന്നതിന് അധികൃതർ തീരുമാനമെടുത്തത്.  വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രിൽ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാൽ ദേശീയോദ്യാനം തുറക്കാൻ വൈകുമെന്നും ആർ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വർഷം 102 കുട്ടികളാണ് പുതിയതായി പിറന്നത്. വംശനാശം നേരിടുന്ന മരയാടുകളുടെ സംരക്ഷണത്തിനായി വാച്ചർമാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

കാട്ടുതീ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രപുലർത്തുന്നതിനാണ് ഇത്തരമൊരു നടപടി. നീലഗിരി താർയെന്ന് അറിയപ്പെടുന്ന വരയാടുകൾ മൂന്നാറിലെ മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ മേഖലകളിലും ധാരാളമായി ഉണ്ട്. ചെങ്കുത്തായ മലച്ചെരുവുകളിലും അടിവാരങ്ങളിലുമാണ് ഇവ പ്രസവിക്കുന്നത്. പുലി, ചെന്നായടക്കമുള്ള മൃഗങ്ങളിൽ നിന്നുള്ള ആക്രമണം തടയുന്നതിനാണ് വരയാടുകൾ ഇത്തരം മേഖലകള്‍ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നത്.

click me!