
എടവണ്ണ: 15 കോൽ താഴ്ച്ചയുള്ള കിണറ്റിൽ അകപ്പെട്ട പൂച്ചയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി എമർജൻസി റെസ്‌ക്യു ഫോഴ്സ് (ഇആർഎഫ്) അംഗങ്ങൾ. എടവണ്ണ സ്വദേശിയായ അൻവറിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പൂച്ച അബന്ധത്തിൽ വീണത്. വീട്ടുകാർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറാണിത്. കരച്ചിൽ കേട്ട വീട്ടുകാർ നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന പൂച്ചയെ ആണ് കണ്ടത്.
ഉടൻ തന്നെ ഇവർ എടവണ്ണ എമർജൻസി റെസ്‌ക്യു ഫോഴ്സ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കിണറ്റിലിറങ്ങി പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്ത് വിട്ടയക്കുകയായിരുന്നു. ഇആർഎഫ് ഉദ്യോഗസ്ഥരായ പിപി ഷാഹിൻ, സിപി ഹാരിസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Read More: 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് നായ; സാഹസികമായി രക്ഷിച്ച് യുവതി: കയ്യടിച്ച് സോഷ്യൽ മീഡിയ
50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് യുവതി; സാഹസികമായി രക്ഷിച്ച് എസ്ഐ, അഭിന്ദനവുമായി മുഖ്യമന്ത്രി
കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങി മരിച്ചു
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എൽ കെ ജി വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam