ഇങ്ങനെയൊക്കെ പറ്റിക്കാമോ! വിവാഹിതരായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ നൽകി; മാട്രിമോണിയ്ക്ക് നഷ്ടം 14,000 രൂപ

Published : Feb 21, 2025, 03:33 AM IST
ഇങ്ങനെയൊക്കെ പറ്റിക്കാമോ! വിവാഹിതരായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ നൽകി; മാട്രിമോണിയ്ക്ക് നഷ്ടം  14,000 രൂപ

Synopsis

മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന 'ലക്ഷ്മി മാട്രിമോണി' എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്.

എറണാകുളം: വിവാഹിതരായ പെൺകുട്ടികളുടെ വിലാസം നൽകി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000/- രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. എറണാകുളം, ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന 'ലക്ഷ്മി മാട്രിമോണി' എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്. 2000 രൂപ ഫീസായി നൽകിയ പരാതിക്കാരന് 8 പെൺകുട്ടികളുടെ വിശദാംശങ്ങളാണ് എതിർകക്ഷി നൽകിയത്. അതിൽ 7 പെൺകുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. ശേഷിച്ച ഒരു പെൺകുട്ടിയുടെ പൂർണമായ വിവരം എതിർകക്ഷി നൽകിയില്ല. പരാതിക്കാരൻ പല പ്രാവശ്യം എതിർകക്ഷിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല.

എതിർകക്ഷി ആവശ്യപ്പെട്ട പണം നൽകിയിട്ടും സേവനം കൃത്യമായി നൽകുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തി എന്നും ഇതുമൂലം ഏറെ മന:ക്ലേശവും ധനനഷ്ടവും വന്നു വെന്നും പരാതിപ്പെട്ടാണ് കമ്മിഷനെ സമീപിച്ചത്. മകന് യോജ്യരായ പെൺകുട്ടികളെ കണ്ടെത്താൻ വിവാഹ ബ്യൂറോയെ സമീപിച്ച പരാതിക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും ഇതു മൂലം ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഇത് അധാർമികമായ വ്യാപാര രീതിയാണെന്ന് നിഗമനത്തിലാണ്  ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

വിവാഹ ബ്യൂറോ പരാതിക്കാരിൽ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ, 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവ് സഹിതം 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരനെ നൽകണമെന്ന് നിർദ്ദേശിച്ചു.പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് മിഷാൽ.എം.ദാസൻ  ഹാജരായി.

ചീരക്കൃഷിക്കെടുത്ത കുഴിയ്ക്കടുത്ത് വേറെയും അറകള്‍; പിടികൂടിയത് 149 ലിറ്റർ വാറ്റുചാരായവും വൈനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ