
തൃശൂര്‍: പൂങ്കുന്നം വരെയുള്ള റെയില്‍ പാതയില്‍ നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും.
രണ്ട് മാസത്തോളമായി എറണാകുളത്ത് നിന്നും വൈകിയോടിയിരുന്ന 16127 ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്, റദ്ദാക്കപ്പെട്ട രാവിലത്തെ 56370 എറണാകുളം - ഗുരുവായൂര്‍, ഉച്ചയ്ക്ക് ഓടിയിരുന്ന 56375 ഗുരുവായൂര്‍ - എറണാകുളം പാസഞ്ചറുകള്‍ എന്നിവയാണ് നാളെ മുതല്‍ പതിവുപോലെ ഓടി തുടങ്ങുക. അതേസമയം, പൂങ്കുന്നത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള പാതയുടെ നവീകരണപ്രവര്‍ത്തികള്‍ ജൂണ്‍ 18 വരെ തുടരും. ഇതോടെ എറണാകുളത്തിനും വള്ളത്തോള്‍ നഗറിനും ഇടയിലുള്ള റെയില്‍പാത നവീകരണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam