
തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെകുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കമ്മീഷന്‍റെ തെളിവെടുപ്പ് ജൂലൈ 23 ന് തുടരും. വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഒരിക്കല്‍ക്കൂടി തെളിവെടുപ്പ് നടത്തുന്നത്.
ജൂലൈ 23ന് തൈക്കാട് ഗാന്ധി സ്മാരകഹാളിൽ വച്ച് തെളിവെടുപ്പ് നടക്കും. കഴിഞ്ഞ മാസം 14,15 തീയതികളിൽ തിരുവനന്തപുരത്തും 24ന് കൊച്ചിയിലും തെളിവെടുപ്പ് നടത്തിയ കമ്മീഷനാണ് തിരുവനന്തപുരത്ത് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്. രാവിലെ 10.30 മുതൽ 3 മണിവരെയാണ് തെളിവെടുപ്പ്.
നേരത്തെ തെളിവുകൾ നൽകാൻ കഴിയാതെവന്ന വിദ്യാർത്ഥി സംഘടനകൾ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ അധ്യാപകർ, രക്ഷകർത്താക്കൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവര്‍ക്ക് തെളിവെടുപ്പില്‍ പങ്കെടുക്കാം. കമ്മീഷൻ ഓഗസ്റ്റ് 4 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് തെളിവെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam