കെഎസ്ആ‍ര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ ഗതാഗത മന്ത്രിക്ക് ലോട്ടറിടിക്കറ്റ് അയച്ച് മുന്‍ എംഎൽഎ

Published : Jul 21, 2022, 04:04 PM ISTUpdated : Jul 21, 2022, 04:15 PM IST
കെഎസ്ആ‍ര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ ഗതാഗത മന്ത്രിക്ക് ലോട്ടറിടിക്കറ്റ് അയച്ച് മുന്‍ എംഎൽഎ

Synopsis

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ ലോട്ടറി അടിക്കേണ്ട സാഹചര്യം ഉണ്ടാകണമന്ന് ഗതാഗത മന്ത്രി പറഞ്ഞതായി മുന്‍ എംഎല്‍എ എകെ മണി പറഞ്ഞു.

മൂന്നാര്‍ : ഓരോ മാസവും ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കുന്നതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാണ് ജീവനക്കാര്‍ പലപ്പോഴും കിട്ടാനുള്ള പണം സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുന്നത്. സാഹചര്യം മനസിലാക്കി സര്‍ക്കാരും മന്ത്രിയും പ്രശ്‌നം പരിഹരിക്കണമെന്ന് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനിടെ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ ലോട്ടറി അടിക്കേണ്ട സാഹചര്യം ഉണ്ടാകണമന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതായി മുന്‍ എംഎല്‍എ എ കെ മണി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ലോട്ടറി ടിക്കറ്റ് വാങ്ങി മന്ത്രിക്ക് അയച്ച് നല്‍കിയത്. വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരമൊരു നടപടി. 

കെഎസ്ആർടിസി ശമ്പള വിതരണം ശനിയാഴ്ച മുതൽ; 50കോടി അനുവദിച്ച് സർക്കാർ, ആദ്യം കിട്ടുക ഡ്രൈവർക്കും കണ്ടക്ടർക്കും

തിരുവനന്തപുരം : കെ എസ് ആർ ടി സി (ksrtc)ശമ്പള (salary)വിതരണം ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ആണ് ശമ്പളം കിട്ടുക.സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട് . അതേസമയം മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത് 79 കോടി രൂപയാണ്. 

ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിരുന്നില്ല.ഇതിനെതിരെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്‍റ് പറഞ്ഞിരുന്നത്. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു

'ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം കൊടുക്കാമായിരുന്നു'; ആന്റണി രാജു

ബമ്പർ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഈ വർഷത്തെ തിരുവോണം ബമ്പർഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്‍റെ അധ്യക്ഷനായിരുന്നു മന്ത്രി. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശരൂപേണ മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആന്റണി രാജുവിന്റെ വാക്കുകൾ

സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തന്നിരുന്നു. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു. 

Read Also : പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു