സിസിടിവി തിരിച്ചുവച്ചു, ലൈറ്റ് ഓഫാക്കിയതോടെ ബൈക്കുമായി കടന്നു; മൂന്നാറില്‍ മോഷണങ്ങള്‍ പതിവാകുന്നു

Published : Jul 21, 2022, 03:47 PM ISTUpdated : Jul 21, 2022, 03:55 PM IST
സിസിടിവി തിരിച്ചുവച്ചു, ലൈറ്റ് ഓഫാക്കിയതോടെ ബൈക്കുമായി കടന്നു; മൂന്നാറില്‍ മോഷണങ്ങള്‍ പതിവാകുന്നു

Synopsis

ഓഫീസിന് സമീപത്ത്  സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ദിശമാറ്റിവച്ചതിന് ശേഷമാണ് മോഷ്ടാക്കാള്‍ അതിവിദഗ്ധമായി ബൈക്കുമായി കടന്നത്.

ഇടുക്കി: മൂന്നാറില്‍ ബൈക്ക് മോക്ഷണങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഓഫീസിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. സിസിടിവി കാമറകള്‍ ദിശമാറ്റിവെച്ചാണ് ബൈക്കുമായി മോഷ്ടാക്കള്‍ കടന്നത്. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മൂന്നാറിലും പരിസരത്തുമായി നിരവധി മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ജ്വലറിയില്‍ നിന്നും അടുത്തിടെ 30 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ് വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ജോലിചെയ്യുന്ന അനൂബ് ജോണ്‍സന്‍റെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ടാ ഹോര്‍നൈറ്റ് ബൈക്കാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ പൊക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ ടൗണില്‍ പോയി മടങ്ങിയെത്തിയ അനൂബ് ഓഫീസിന് സമീപത്ത് ബൈക്ക് നിര്‍ത്തിയിട്ടിരുന്നു.

Read More : ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രിയുടെ വീട്ടിൽ പട്ടാപ്പകൽ കള്ളൻ; കമ്മൽ പറിച്ചെടുത്തു, ചെവി മുറിഞ്ഞ് ആശുപത്രിയിൽ
 
രാത്രി പതിനൊന്ന് മണിക്ക് പുറത്തെ ലൈറ്റ് ഓഫാക്കി ഉറങ്ങാന്‍ പോയി. ഇതിനുശേഷമാണ് മോക്ഷണം നടന്നത്.  ഓഫീസിന് സമീപത്ത്  സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ദിശമാറ്റിവച്ചതിന് ശേഷമാണ് മോഷ്ടാക്കാള്‍ അതിവിദഗ്ധമായി ബൈക്കുമായി കടന്നത്. മൂന്നാര്‍ സിഐ മനീഷ് കെ പൗലോസ്, എസ്‌ഐ രാഹുല്‍ എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി യുവാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎല്‍ 38 - ജി - 8675 എന്ന നമ്പരിലുള്ള ബൈക്കാണ് മോക്ഷണം പോയത്. 

പിഴയുടെ എസ്എംഎസ് ലഭിച്ചത് ഒറിജിനൽ ഉടമക്ക്: മോഷ്ടിച്ച സ്‌കൂട്ടർ കയ്യോടെ പൊക്കി ആർടിഒ

മലപ്പുറം: ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് മൊബൈലിലേക്ക് അയച്ച എസ് എം എസ് ലഭിച്ചത് ഒറിജിനൽ ഉടമക്ക്, ഉടമ വിളിച്ചപ്പോഴാണ് മോഷണം പോയ സ്‌കൂട്ടറാണെന്ന് മനസ്സിലായത്. കയ്യോടെ പൊക്കി ആർ ടി ഒ. എൻഫോഴ്സ്മെന്റ് ആർ. ടി. ഒ നടത്തിയ വാഹന പരിശോധനയിലാണ്  മോഷണം പോയ ആക്സസ് സ്‌കൂട്ടർ പിടികൂടിയത്. 

എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയിൽ നിന്നും പിടികൂടിയത്. ഇയാളെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. മലപ്പുറത്ത് ഡി. ടി. എച്ച് സർവീസ് നടത്തുന്നയാളാണ് ഇാൾ. ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ വരികയായിരുന്ന ഇയാളെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കൈ കാണിച്ചു നിറുത്തുകയും പിഴ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. 

ഇ പോസ് മെഷീൻ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പണം കൈപറ്റി പിഴയൊടുക്കകയും ചെയ്തു. പിഴ അടച്ചതോടെ ആർ സി ഉടമ സുധീറിന്റെ ഫോണിലേക്ക് പിഴ അടച്ചെന്ന സന്ദേശം വന്നു. സുധീർ മലപ്പുറം എൻഫോഴ്സ്മെന്റിലേക്ക് വിളിച്ചു കാര്യം തിരക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായത്. വാഹനം ഓടിച്ചിരുന്നയാൾ രണ്ട് മാസം മുമ്പ് കോഴിക്കോട് സ്വദേശിയായ അജ്മലിൽ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിച്ചതാണ് സ്‌കൂട്ടറെന്ന് മൊഴി നൽകിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ