ആൾപാർപ്പില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടെ അപ്രതീക്ഷിതമായി എക്സൈസ് എത്തി; രണ്ട് പേർ പിടിയിൽ

Published : Jan 23, 2025, 04:43 PM IST
ആൾപാർപ്പില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടെ അപ്രതീക്ഷിതമായി എക്സൈസ് എത്തി; രണ്ട് പേർ പിടിയിൽ

Synopsis

10 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. 

തലശ്ശേരി: കീഴത്തൂരിൽ വീടിനുള്ളിൽ ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കീഴത്തൂർ സ്വദേശികളായ ബിജു.സി.എൻ (46 വയസ്), സന്തോഷ്.സി (48 വയസ്) എന്നിവരാണ് അറസ്റ്റിലായത്. 10 ലിറ്റർ ചാരായവും, 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. 

പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.കെ.പി യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രമേശൻ.എം, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) വിനോദ് കുമാർ.എം.സി, ജിനേഷ് നരിക്കോടൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്.കെ, നിവിൻ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്.കെ എന്നിവരും പങ്കെടുത്തു.

READ MORE: റെയിൽവേ ​ഗേറ്റിന് സമീപത്ത് ഒരു യുവാവ്, പരിശോധിച്ചപ്പോൾ എംഡിഎംഎ; കയ്യോടെ പിടികൂടി എക്സൈസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി
'വിശപ്പാണ് പ്രശ്നമെങ്കില്‍ കപ്പ പുഴുങ്ങിക്കൊടുത്താൽ പോരേ... ഇവരെന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല'; ഇടതുപക്ഷത്തിനെതിരെ സണ്ണി എം കപിക്കാട്