
കാസർഗോഡ്: സംസ്ഥാനത്ത് വിത്യസ്ഥ ജില്ലകിളിൽ നടന്ന റെയ്ഡിൽ കഞ്ചാവും വാറ്റു ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. കാസർഗോഡ് ചേപ്പനടുക്കം സ്വദേശി മോഹനനാണ് 6 ലിറ്റർ ചാരായവുമായി എക്സൈസിന്‍റെ പിടിയിലായത്.
ബന്തടുക്ക റെയ്ഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ മോഹനൻ പിയുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷെയ്ക്ക് അബ്ദുൾ ബഷീർ, സി.ഇ.ഒ മാരായ പ്രദീഷ് . കെ, മഹേഷ്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ശാന്തി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികകൂടിയത്.
അമ്പലപ്പുഴയിൽ കോമളപുരം ആര്യാട് സ്വദേശി മനുക്കുട്ടൻ എന്നയാളാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പിടിയിലായത്. ഇയാളിൽ നിന്നും 3 കിലോഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെത്തി. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എംആർ മനോജിന്‍റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്. മനുക്കുട്ടന് കഞ്ചാവ് എത്തിച്ചുകൊടുത്ത കലവൂർ ലെപ്രസിയിൽ താമസിക്കുന്ന സൂരജ് എന്നയാൾക്ക് വേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എസ് അക്ബർ, ഇകെ അനിൽ, ജി. ജയകുമാർ, പ്രിവന്റീവ് ഓഫീസർ ബിയാസ് ബിഎം, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ എച്ച്, അനിൽകുമാർ ടി, ഷഫീഖ് കെഎസ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എംവി എന്നിവരും ഉണ്ടായിരുന്നു.
Read More : പോളണ്ടിലെ നിർമാണ കമ്പനിയിൽ ദുരിതം പേറി ഇന്ത്യക്കാരായ തൊഴിലാളികൾ, ഭീഷണിയും; രക്ഷകനായി മലയാളി വ്യവസായി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam