നിഷാദിനെ പൂട്ടിയത് വലിയ പരിശ്രമത്തിനൊടുവിൽ, കൂട്ടിന് അനസും; കൊല്ലത്ത് 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Published : Jan 28, 2025, 07:49 AM ISTUpdated : Jan 28, 2025, 08:11 AM IST
നിഷാദിനെ പൂട്ടിയത് വലിയ പരിശ്രമത്തിനൊടുവിൽ, കൂട്ടിന് അനസും; കൊല്ലത്ത് 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Synopsis

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഷാദിനെ വളരെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് എക്സൈസ് സംഘം പിടികൂടിയത്. 

കൊല്ലം: കൊല്ലത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട.  2 കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. താഴുത്തല സ്വദേശികളായ നിഷാദ് (35), അനസ് മുബാറക്(27) എന്നിവരാണ് 1.93 കിലോഗ്രാം കഞ്ചാവുമായി  അറസ്റ്റിലായത്. കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്.സി.പി യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. 

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കഞ്ചാവുമായി പിടിയിലാകുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഷാദിനെ വളരെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് എക്സൈസ് സംഘം പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രേനസീർ.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺലാൽ, അജിത്ത്, അനീഷ്എം.ആർ, സൂരജ്.പി.എസ്, ജോജോ.ജെ, ജൂലിയൻ ക്രൂസ്,  വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജാസ്മിൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുബാഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Read More : വയോധികയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച് ബൈക്ക് യാത്രികര്‍; വീണപ്പോൾ ആക്രമിക്കാന്‍ ശ്രമിച്ചു, ക്രൂരത

അതിനിടെ ആലപ്പുഴയിൽ കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ച് കോടതി. 2017 ജൂലൈയില്‍ അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച്  ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി  തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ  ബഷീര്‍ (53 )നെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതി നാല്  വർഷം കഠിന തടവിനും 25000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. 1994 ലെ കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതിയാണ് ഇയാൾ. 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ