
ബത്തേരി: ലഹരിക്കടത്ത് (Drug Smuggling) വര്‍ധിച്ച വയനാട്ടിലെ ചെക്‌പോസ്റ്റുകളില്‍ ക്രിസ്തുമസ് പ്രമാണിച്ച് പരിശോധന ശക്തമാക്കുകയാണ് എക്‌സൈസ്. ഹാന്‍സും മയക്കുമരുന്നുകളും ഏത് വാഹനത്തില്‍ നിന്നും മണംപിടിച്ച് കണ്ടെത്താന്‍ കഴിവുള്ള ബ്രൂണോ, സുല്‍ത്താന്‍ എന്നീ പൊലീസ് നായ്ക്കളുടെ (Police Dog) സഹായത്തോടെയാണ് എക്സൈസിന്‍റെ പരിശോധന (Excise Raid). എന്നാല്‍ വിവരങ്ങള്‍ മുന്‍കൂട്ടി പത്രമാധ്യമങ്ങളിലൂടെ നല്‍കി നടത്തുന്ന പരിശോധന പ്രഹസനമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ക്രിസ്തുമസ്-പുതുവല്‍സരത്തോട് അനുബന്ധിച്ച് ജില്ലയില്‍ മദ്യ - മയക്കുമരുന്നുകളുടെ സൂക്ഷിപ്പും, വില്‍പ്പനയും ഉപയോഗവും തടയുന്നതിന് കേരള കര്‍ണ്ണാടക അതിര്‍ത്തിയായ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിലും, വൈത്തിരി, ബത്തേരി താലൂക്കുകളിലെ വിവിധ പാര്‍സല്‍ കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങളുടെ ഗോഡൗണുകളിലും ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. ഡി.ടി.ഡി.സി, വി.ആര്‍.എല്‍, കെ.ആര്‍.എസ്, മറ്റു കൊറിയര്‍ സ്ഥാപനങ്ങള്‍, പാര്‍സല്‍ വാഹനങ്ങള്‍ തുടങ്ങിയവയിലാണ് പരിശോധന നടത്തിയത്.
പുതുവത്സര ആഘോഷം കൊഴുപ്പിക്കുന്നതിനായി കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊറിയര്‍ വഴിയും പച്ചക്കറി അടക്കമുള്ള ചരക്ക് വാഹനങ്ങളിലും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക മയക്കുമരുന്നുകള്‍ ജില്ലയിലേക്ക് എത്തിക്കാനും സൂക്ഷിക്കാനും സാധ്യതയുള്ളതായി എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. വയനാട് എക്‌സൈസ് ഐ.ബി ഇന്‍സ്‌പെക്ടര്‍ എം.കെ. സുനില്‍, വയനാട് പൊലീസ് ഡോഗ് സ്‌ക്വാഡിലെ പരിശീലകരായ ചാള്‍സ്, രഞ്ജിത്ത്, ജോര്‍ജ് നെറ്റാസ്, സു. ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജനാര്‍ദ്ധനന്റെ നേതൃത്വത്തിലുള്ള സംഘം, കല്‍പ്പറ്റ റെയിഞ്ച് പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം മുത്തങ്ങ ചെക്ക്‌പോസ്റ്റ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam