
ഹരിപ്പാട്: നിയന്ത്രണംവിട്ട മിനിലോറി (Mini Lorry) ഓട്ടോ സ്റ്റാന്‍ഡിലേക്ക് (Auto stand) ഇടിച്ചുകയറി ഏഴു പേര്‍ക്ക് പരിക്കേറ്റു. അഞ്ച് ഓട്ടോ ഡ്രൈവര്‍മാര്‍ക്കും (Auto drivers) രണ്ടു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ സമീപം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.
ഓട്ടോ ഡ്രൈവര്‍മാരായ കാര്‍ത്തികപ്പള്ളി എരിക്കാവ് രാകേന്ദു വീട്ടില്‍ അനീഷ്(36), പുതുക്കുളം ശങ്കര നിവാസില്‍ ശിവശങ്കര കുറുപ്പ് (46), ഹരിപ്പാട് കൃഷ്ണ ഭവനത്തില്‍ ഹരികൃഷ്ണന്‍ (24), ഹരിപ്പാട് വെട്ടുവേനി എബി ഭവനത്തില്‍ എബി ജോണ്‍ (41), തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചു തറയില്‍ ഷിബിന്‍ (24), ബസ് സ്റ്റോപ്പില്‍ നിന്ന യാത്രികനായ ഹരിപ്പാട് ഇരികുളം പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍ (51) ലോറിയില്‍ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകാനായി വന്നിരുന്ന മറ്റൊരു യുവാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആറ് ഓട്ടോകള്‍ക്കും ഒരു സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറിയത്. ഹരിപ്പാട് പൊലീസ് നടപടികള്‍ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam