കഞ്ചാവ് ഉപയോഗിച്ച് മരുന്നെന്ന് ആരോപണം; ചെർപ്പുളശ്ശേരി പൂന്തോട്ടം ആശുപത്രിയില്‍ എക്സെസ് പരിശോധന

Published : Mar 14, 2022, 02:20 PM IST
കഞ്ചാവ് ഉപയോഗിച്ച് മരുന്നെന്ന് ആരോപണം; ചെർപ്പുളശ്ശേരി പൂന്തോട്ടം ആശുപത്രിയില്‍ എക്സെസ് പരിശോധന

Synopsis

ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പരിശോധിക്കുന്നത്. എക്സൈസ് ഇൻറലിജൻസ് നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

ചെർപ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം എന്ന ആയുർവേദ സ്ഥാപനത്തിൽ (Poonthottam Ayurvedasram) എക്സെസ് പരിശോധന. കഞ്ചാവ് (Ganja) ഉപയോഗിച്ച മരുന്നു (Medicine) വിൽപന എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പരിശോധിക്കുന്നത്. എക്സൈസ് ഇൻറലിജൻസ് നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നേരത്തെ വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ.രവീന്ദ്രന്‍, ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും അന്ന് മൊഴി എടുത്തിരുന്നു. ബാലഭാസ്കറിന്‍റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനം കൂടിയായിരുന്നു ചെര്‍പ്പുളശേരിയിലെ പൂന്തോട്ടം. 

ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്‍കി; തങ്ങള്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് പൂന്തോട്ടം അധികൃതര്‍

ബാലഭാസ്കറിന്റെ മരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍. പതിനഞ്ച് വർഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോ രവീന്ദ്രൻ പറഞ്ഞു. ബാലഭാസ്കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു. 

തങ്ങളുമായുള്ള ബാലഭാസ്ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്നും ഡോക്ടര്‍ രവീന്ദ്രന്‍ വിശദമാക്കി. സ്ഥാപനം എന്ന രീതിയിൽ ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നൽകിയിട്ടുണ്ടെന്നും പൂന്തോട്ടം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ബാലഭാസ്കറിന്റെ കയ്യില്‍ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി നിർമാണ പ്രവർത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്കർ പണം തന്നത്. ബാലഭാസ്കറിന്റെ  അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അർജുനെ ചെറുപ്പം മുതൽ ബാലുവിന് അറിയാമെന്നും രവീന്ദ്രന്‍ വിശദമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ