
ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലയളവിൽ എക്സൈസ് വകുപ്പ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ വാറ്റും ചാരായവുമായി ഒരാൾ അറസ്റ്റിലായി. ആര്യാട് തെക്ക് വില്ലേജിൽ കാഞ്ഞിരം ചിറ പള്ളിക്കൽ തയ്യിൽ വീട്ടിൽ പീറ്റർ ബെന്നി (54) ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയുടെ വീട്ടിൽ നിന്ന് 50 ലിറ്റർ കോടയും (വാഷ്), 500 മില്ലി ലിറ്റർ ചാരായവും വാറ്റാനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും കേരള അബ്കാരി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam