കപ്പ കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തലും; കേസെടുത്ത് എക്സൈസ്

Published : Apr 03, 2024, 01:39 PM ISTUpdated : Apr 03, 2024, 07:30 PM IST
കപ്പ കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തലും; കേസെടുത്ത് എക്സൈസ്

Synopsis

എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തു.

മലപ്പുറം: മലപ്പുറം നിലമ്പൂർ പാലേമാട് കപ്പതോട്ടത്തിൽ കഞ്ചാവ് കൃഷിയും. നിലമ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലേമാടുള്ള കപ്പ തോട്ടത്തിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. കപ്പ ത്തോട്ടത്തിലെ   കഞ്ചാവ് കൃഷി കണ്ട് എക്സൈസ് സംഘം അമ്പരന്നു. നാല് മാസത്തിലധികം വളർച്ചയുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കൃഷിയിടത്തിൽ കണ്ടെത്തിയത്.  90 സെന്‍റി മീറ്റര്‍ വരെ ഉയരമുള്ളതായിരുന്നു ചെടികള്‍. തുടർന്ന് സ്ഥലമുടമയെ വിളിച്ചു വരുത്തി. മൂന്ന് വർഷത്തിലധികമായി പാട്ടത്തിന് നൽകി വരുന്ന പറമ്പാണെന്ന് വ്യക്തമായതോടെ സ്ഥലം പാട്ടത്തിനെടുത്തയാളെ ചോദ്യം ചെയ്തു. പ്രതികളെ കുറിച്ച് സൂചനകൾ കിട്ടിയിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും എടക്കര ജനമൈത്രി എക്സൈസ് സംഘവുമാണ് പരിശോധന നടത്തിയത്.  കഞ്ചാവ് ചെടികൾ തുടർ നടപടികൾക്കായി നിലമ്പൂർ എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി പന്ത്രണ്ട് മണി, എടിഎമ്മിലെ സുരക്ഷാ അലാറം മുഴങ്ങി; ആശങ്കകള്‍ക്കൊടുവില്‍ ആ സത്യം പുറത്തുവന്നു
ഇന്നെന്താ വിഷുവാ... അല്ല, പൊന്ന് അജ്മൽ കുടുങ്ങിയതാ!, കുറ്റ്യാടിയിൽ ലഹരി വിൽപന തലവനെ പിടിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്ടുകാര്‍