
കൊച്ചി: പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശി പിടിയിൽ. ഹരിയാന സ്വദേശി റിജ്വിൻ ഇസ്ലാം ആണ് 13.5 ഗ്രാം ഹെറോയിനുമായി പിടിയിലായത്. രാവിലെ ആറുമണിയോടെ പെരുമ്പാവൂർ മാർക്കറ്റ് പരിസരത്തു വച്ച് കുന്നത്ത്നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.