തിരൂരില്‍ വൻ പാൻമസാലവേട്ട; ആയിരത്തി അഞ്ഞൂറ് കിലോ പാൻമസാലകൾ പിടിച്ചെടുത്തു

By Web TeamFirst Published Sep 23, 2019, 7:58 PM IST
Highlights

രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ ആലത്തിയൂരിലെ അടച്ചിട്ട ഗോഡൗണില്‍ പരിശോധന നടത്തുകയായിരുന്നു. 

തിരൂർ: തിരൂര്‍ ആലത്തിയൂരില്‍ ലക്ഷങ്ങളുടെ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. അറുപത് ചാക്കുകളിലായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ആയിരത്തി അഞ്ഞൂറ് കിലോ പാൻ ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ ആലത്തിയൂരിലെ അടച്ചിട്ട ഗോഡൗണില്‍ പരിശോധന നടത്തുകയായിരുന്നു. 

തൂരിലെ വ്യാപാരി ഷരീഫ് എന്നയാള്‍ വാടകക്കെടുത്തതാണ് ഈ കെട്ടിടം. ഇയാള്‍ക്കെതിരെ എക്സൈസ് അധികൃതര്‍  അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാത്രിയിലാണ് പുകയില ഉൽപ്പന്നങ്ങൾ കെട്ടിടത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയിട്ടുണ്ട്. ചില്ലറ വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്നതാണ് പാൻ ഉൽപ്പന്നങ്ങൾ. 

തീവണ്ടി മാര്‍ഗം കൊണ്ടുവരുന്ന പാൻ ഉൽപ്പന്നങ്ങൾ മൊത്തമായും ചില്ലറയായും വില്‍ക്കാൻ തിരൂര്‍ കേന്ദ്രീകരിച്ച് വൻ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
 

click me!