
കോഴിക്കോട്: കോഴിക്കോട് സ്കൂളിലെ കൗൺസിലിംഗിനിടയിൽ ആറാം ക്ലാസുകാരി ദുരനുഭവം വെളിപ്പെടുത്തിയതോടെ പ്രതി പിടിയിൽ. ആറാം ക്ലാസ് വിദ്യാർഥിനിയായ പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവാണ് പൊലീസ് പിടിയിലായത്. താമരശ്ശേരി കളത്തിങ്ങല്‍ വീട്ടില്‍ മുജീബിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിക്കൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിക്ക് മുന്നില്‍ ഇയാള്‍ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ കഴിഞ്ഞമാസം കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ സ്വന്തം ദുരനുഭവങ്ങള്‍ അധ്യാപികയോട് തുറന്നു പറയുകയായിരുന്നു. വിവരങ്ങള്‍ കേട്ട് അമ്പരന്നുപോയ അധ്യാപിക ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടു. പിന്നീട് നടപടികള്‍ വേഗത്തിലാവുകയായിരുന്നു.
ചൈല്‍ഡൈ ലൈന്‍ അധികൃതരും മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് താമരശ്ശേരി പൊലീസ് പ്രതിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുജീബിനെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സംഭവം ഇങ്ങനെ
2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിക്ക് മുന്നില്‍ ഇയാള്‍ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ കഴിഞ്ഞമാസം കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ സ്വന്തം ദുരനുഭവങ്ങള്‍ അധ്യാപികയോട് തുറന്നു പറയുകയായിരുന്നു. വിവരങ്ങള്‍ കേട്ട് അമ്പരന്നുപോയ അധ്യാപിക ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടു. പിന്നീട് നടപടികള്‍ വേഗത്തിലാവുകയായിരുന്നു. ചൈല്‍ഡൈ ലൈന്‍ അധികൃതരും മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് താമരശ്ശേരി പൊലീസ് പ്രതിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുജീബിനെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam