Latest Videos

ബാറ്റുമായി കുഞ്ഞാലിക്കുട്ടി, തകർപ്പൻ ഫോമിൽ മുനവ്വർ തങ്ങൾ, കോട്ടയ്ക്കലിനെ ആവേശത്തിലാക്കി ക്രിക്കറ്റ് മാച്ച്

By Web TeamFirst Published Oct 1, 2023, 10:43 AM IST
Highlights

കോട്ടക്കല്‍ കൂരിയാട് നടന്ന പ്രദര്‍ശന ക്രിക്കറ്റ് മത്സരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

കോട്ടയ്ക്കല്‍: മുസ്‌ലിം യൂത്ത് ലീഗ് യുവോത്സവത്തിന് ക്രിക്കറ്റ് മത്സരത്തിലൂടെ ആവേശ തുടക്കം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന യുവോത്സവം പരിപാടിക്കാണ് ആവേശകരമായ പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായത്. കോട്ടക്കല്‍ കൂരിയാട് നടന്ന പ്രദര്‍ശന ക്രിക്കറ്റ് മത്സരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ മുഖ്യാതിഥിയായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ ടീമും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ രണ്ട് ടീമും യുവോത്സവം ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ ടീമും തമ്മിലാണ് മത്സരങ്ങള്‍ നടന്നത്. ആറ് ഓവറില്‍ നടത്തിയ ടൂര്‍ണ്ണമെന്റ് നേതാക്കളുടെ പിച്ചിലെ പ്രകടനം കൊണ്ടും കാണികളുടെ വലിയ പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടി. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ക്യാമ്പയിന്‍ വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടറിയും യുവോത്സവം സംസ്ഥാന കോര്‍ഡിനേറ്ററുമായ ടിപിഎം ജിഷാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികള്‍ ആയ അഷറഫ് എടനീര്‍, കെ.എ മാഹീന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, പി.എ സലീം, കെ.പി സുബൈര്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, ബാവ വിസപ്പടി, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ. സിജിത്ത് ഖാന്‍, കെ.എം ഖലീല്‍, ശരീഫ് സാഗര്‍, യുവോത്സവം ജില്ല കോര്‍ഡിനേറ്റര്‍മാരായ തളങ്കര ഹക്കീം അജ്മല്‍, സലാം പൊയനാട് , ഷഫീഖ് അരക്കിണര്‍ , ടി.വി അബ്ദുറഹ്മാന്‍, ശഹബാസ് എറണാകുളം,കബീര്‍ മുതപറമ്പ, വഹാബ് ചാപ്പനങ്ങാടി, ശരീഫ് തെന്നല എന്നിവര്‍ സംബന്ധിച്ചു.

ഒ.സി അദ്‌നാന്‍, ഫാറൂഖ് ചോലക്കന്‍ കളി നിയന്ത്രിച്ചു. സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേശത്തില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ക്കിടയിലാണ് യുവോത്സവത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തലത്തില്‍ പഞ്ചായത്ത് / മേഖല/ മുന്‍സിപ്പല്‍ ടീമുകള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. യുവോത്സവതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കോഴിക്കോട് വെച്ച് നടക്കും.

വീഡിയോ കാണാം

click me!