
തിരുവനന്തപുരം: 'the state of being here' എന്ന പേരില്‍ വെള്ളയമ്പലം ആല്‍ത്തറ നഗറിലെ അമ്യൂസിയം ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ചിത്രപ്രദര്‍ശനം ആരംഭിച്ചു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ കലാപരിശീലനം നടത്തുന്ന 13 ചിത്രകാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മേഘാ ശ്രേയസാണ് ചിത്രപ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 10 ന് വൈകീട്ട് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്ത ചിത്രപ്രദര്‍ശനം ഇരുപത്തിയഞ്ച് വരെ നീണ്ട് നില്‍ക്കും. പ്രദര്‍ശനത്തിന്‍റെ ഭാഗമായി കലാ ചര്‍ച്ചകളും സംവാദങ്ങളും പാട്ട് പരിപാടിയും അരങ്ങേറും.
സീക്കോ കാമസോവ (ജപ്പാൻ - ഡെലവെയർ യൂണിവേഴ്സിറ്റി), ആകാൻഷ അഗർവാൾ (രാജസ്ഥാൻ - വി ബി യു ശാന്തിനികേതൻ, നാഗജൻ കരവാദര (ഗുജറാത്ത് - MSU ബറോഡ), ശ്രുതി എസ് കുമാർ (കേരളം - ആർഎൽവി തൃപ്പൂണിത്തുറ), മെഹ്ജ വി എസ് (കേരളം - വി ബി യു ശാന്തിനികേതൻ), ലിയോൺ സേവ്യർ (കേരളം - ജെജെ സ്കൂൾ ഓഫ് ആർട്സ്, മുംബൈ), പവി ശങ്കര് (കേരളം - RRVCFA മാവേലിക്കര ), ജിബിൻ എബ്രഹാം (കേരളം - അസം യൂണിവേഴ്സിറ്റി, സിൽച്ചാർ ), മുഖിൽ രാജ് (കേരളം - RRVCFA മാവേലിക്കര), കിരൺ എസ് വേണുഗോപാലൻ (കേരളം - CFA തിരുവനന്തപുരം), ശ്രീജിത്ത് ബി (കേരളം - HCU, ഹൈദരാബാദ് ), രതീഷ് എസ് (കേരളം - സിഎഫ്എ തൃശൂർ), ജസ്റ്റിൻ ടൈറ്റസ് (കേരളം - CFA തിരുവനന്തപുരം) എന്നിവരാണ് ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
'കാന്താരാ' ഹിന്ദി റിലീസ് പ്രഖ്യാപിച്ചു, സെൻസര്‍സറിംഗ് വിവരങ്ങള്‍ പുറത്ത്
'കെജിഎഫി'ലൂടെ രാജ്യത്തൊട്ടാകെ പേരറിയിച്ചിരുന്നു കന്നഡ സിനിമാ ലോകം. ഇപ്പോള്‍ 'കെജിഎഫി'ന് പിന്നാലെ 'കാന്താരാ' എന്ന ചിത്രവും കന്നഡയില്‍ നിന്ന് ശ്രദ്ധ നേടുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച 'കാന്താരാ' എന്ന ചിത്രം മറ്റ് ഭാഷകളിലും റിലീസ് ചെയ്യുകയാണ്. ഹിന്ദിയില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞിരിക്കുകയാണ്.
'കാന്താരാ' ഹിന്ദിക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 29 മിനുട്ടും 58 സെക്കൻഡുമാണ് ഒക്ടോബോര്‍ 14ന് റിലീസ് പ്രഖ്യാപിച്ച ഹിന്ദി പതിപ്പിന്റെ ദൈര്‍ഘ്യം. മലയാളത്തിലും കന്താര റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കന്താര മലയാളത്തിലേക്ക് എത്തിക്കുന്നത്.
'കാന്താരാട മലയാളത്തിലേക്ക് എത്തിക്കുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു പൃഥ്വിരാജ്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താരാ'. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു. എന്തായാലും കാന്താരയുടെ മലയാളത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.