കൊടുംചൂട്; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു

Published : Feb 27, 2025, 05:21 PM IST
കൊടുംചൂട്; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു

Synopsis

സംസ്ഥാനത്ത് വേനൽചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട്  യുവാവിന് സൂര്യാഘാതമേറ്റു.പെയിന്‍റിങ് ജോലിക്കിടെയാണ് യുവാവിന് സൂര്യാഘാതമേറ്റത്. മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്

പാലക്കാട്: സംസ്ഥാനത്ത് വേനൽചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട്  യുവാവിന് സൂര്യാഘാതമേറ്റു. പെയിന്‍റിങ് ജോലിക്കിടെയാണ് യുവാവിന് സൂര്യാഘാതമേറ്റത്. മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. യുവാവിന്‍റെ പുറത്താണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. പാലക്കാട് ജില്ലയിലയടക്കം കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം.

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

സര്‍ക്കാരിനെതിരെ സമരപരമ്പരയുമായി യുഡിഎഫ്; 'നോ ക്രൈം നോ ഡ്രഗ്സ്' എന്ന പേരിൽ സെക്രട്ടറിയേറ്റിൽ ഉപവാസ സമരം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ