അയിഷാ പോറ്റി ലീഡ് നേടുമെന്ന് കരുതിയ പഞ്ചായത്തില്‍ ബാലഗോപാല്‍ മുന്നില്‍; എഴുകോണിൽ യുഡിഎഫ് ചെയർമാൻ രാജിവെച്ചു

Published : May 08, 2026, 02:49 PM IST
Aisha Potti

Synopsis

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ബിജു ഫിലിപ്പിന്‍റെ രാജി. കൊല്ലത്ത് ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.

കൊല്ലം: സംസ്ഥാനത്തൊട്ടാകെയും കൊല്ലത്തും യുഡിഎഫും കോൺഗ്രസും മികച്ച വിജയം നേടിയിട്ടും കൊട്ടാരക്കരയിലുണ്ടായ പരാജയം യുഡിഎഫില്‍ ചർച്ചയാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം ഏഴുകോണിലെയും നെടുവത്തൂരിലെയും വോട്ട് ചോർച്ച എന്നാണ് ആരോപണം. ആരോപണത്തിന് തൊട്ടുപിന്നാലെ എഴുകോണിൽ യുഡിഎഫ് ചെയർമാൻ രാജിവെച്ചു. മണ്ഡലം കമ്മിറ്റി ചെയർമാൻ ബിജു ഫിലിപ്പാണ് രാജിവെച്ചത്. കോൺഗ്രസ്സ് ഭരിക്കുന്ന എഴുകോൺ പഞ്ചായത്തിൽ അയിഷാ പോറ്റി ലീഡ് നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 700 ലധികം വോട്ടുകൾക്ക് അയിഷാ പോറ്റി പിന്നിലായി. ഇതിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ബിജു ഫിലിപ്പിന്‍റെ രാജി. കൊല്ലത്ത് ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തേക്കാൾ സസ്പെൻസും ട്വിസ്റ്റും; ഇനിയൊരു 'എംജിആർ' തമിഴ്നാട്ടിൽ വേണ്ടെന്ന് ഡിഎംകെയും അണ്ണാഡിഎംകെയും, സഖ്യത്തിന് സാധ്യത?
വിഴിഞ്ഞത്ത് ഐ ട്വന്റി കാറുമായി കാസർകോട്, കരുവാരകുണ്ട് സ്വദേശികളുടെ കറക്കം, ലക്ഷ്യം വിനോദ സഞ്ചാരികൾ, ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി പിടിയിൽ