ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും.

കൊച്ചി : കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും. കൂടാതെ ഓഗസ്‌റ്റ് 12 ബുധനാഴ്ച്ച പുലർച്ചെ ആലുവയിൽ നിന്നും 5 നും 5.30 നും തൃപ്പൂണിത്തുറ ലേക്ക് സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

കര്‍ക്കിടക വാവ് പ്രമാണിച്ച് ഓഗസ്റ്റ് 12 ബുധനാഴ്ച കേരളത്തിൽ വിപുലമായ പിതൃതർപ്പണ ചടങ്ങുകൾ നടക്കും. തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ, വർക്കല പാപനാശം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ബലിയിടാൻ എത്തും. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡും ഗതാഗത വിഭാഗവും പ്രത്യേക ക്രമീകരണങ്ങളും സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.