'അല്ലേലും പണ്ടേ മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ' ജൊവാനയ്ക്ക് ചാച്ചന്‍റെ യാത്രാമൊഴി...

Published : Nov 12, 2019, 10:39 PM IST
'അല്ലേലും പണ്ടേ മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ' ജൊവാനയ്ക്ക് ചാച്ചന്‍റെ യാത്രാമൊഴി...

Synopsis

എല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ ജൊവാനയുടെ മരണത്തില്‍ മനംനൊന്ത് പിതൃസഹോദരന്‍ ജിജോഷ് എഴുതിയ കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുന്നതാണ്.

കഴിഞ്ഞമാസം 31നാണ് ശാന്തൻപാറ സ്വദേശി റിജോഷിനെ കൊന്ന ശേഷം ഭാര്യയും കാമുകനും നാടുവിട്ടത്. കൊലപാതകത്തിന് ശേഷം ഭാര്യ ലിജി, മകള്‍  ജൊവാനയെയും കൊണ്ട് മുംബൈയിലേക്ക് കടന്നു.  പൊലീസ് പിടിയിലാകുമെന്നായതോടെ ജൊവാനയ്ക്ക് വിഷം നല്‍കി മുംബൈയിൽ വച്ച് കാമുകനും ലിയും ആത്മഹത്യക്ക് ശ്രമിച്ചു. ജൊവാന മരണത്തിന് കീഴടങ്ങിയപ്പോള്‍ കാമുകനായ വസീമും ലിജിയും ചികിത്സയിലാണ്. ഞെട്ടിക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയില്‍ ഞെട്ടിവിറച്ചിരിക്കുകയാണ് ശാന്തന്‍പാറ.  എല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ ജൊവാനയുടെ മരണത്തില്‍ മനംനൊന്ത് പിതൃസഹോദരന്‍ ജിജോഷ് എഴുതിയ കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുന്നതാണ്.


കുറിപ്പിങ്ങനെ...

കുഞ്ഞുസേ സ്വര്ഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ..
അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുന്പേ പോയി വഴി ഒരുക്കിന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടേ മുതലേ കുഞ്ഞുനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ... കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്.അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. . അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ എവിടെ പോയാലും റിജോ പാപ്പാനെ മാത്രം മതീല്ലോ..
സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുന്പേ അടർത്തി എടുത്തല്ലോ നിന്നെ..

ചാച്ചൻ നോക്കിയേനേലേ പൊന്നു പോലെ നോക്കിയാണെലോ നിന്നെ.. എല്ലാ ദിവസം ഓടി വന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ. എന്ന വിളിയോടയല്ലേ തുടങ്ങാറ് ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്നപോലെ..ആദ്യമായി അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്‌.. ഡോക്ടർ ആകണം ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ.. റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണ് എന്ന് ചാച്ചൻമാർക്കറിയാം.. അല്ലേലും ഇ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രെക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അനോഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കുന്നു....
സ്നേഹത്തോടെ
കുഞ്ഞിചാച്ചൻ 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്