
കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തന്റെ പേരിലും വ്യാജ പ്രചാരണം നടക്കുന്നതായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു. കോഴിക്കോട് കളക്ടർ നൽകുന്ന കൊറോണ രോഗപ്രതിരോധ മാർഗങ്ങൾ എന്ന പേരിലാണ് ഒരു ഓഡിയോ ക്ലിപ് വാട്സാപ്പിലൂടെ വളരെ വ്യാപകമായി ഷെയർ ചെയ്യപെടുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഓഡിയോ ക്ലിപ് വ്യാജമാണെന്നും കളക്ടർ അറിച്ചു.
ഈ വാർത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനുമായി കോഴിക്കോട് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കൊറോണ നിർവ്യാപന പ്രവർത്തികളിൽ ഏർപ്പെടുന്ന ഈ സാഹചര്യത്തിൽ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ മാത്രം അവലംബിച്ചാണ് കൊറോണ എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam