'വിഴിഞ്ഞത്തെ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ഒരു ഇ മെയിൽ, എല്ലാവരും പുറത്തിറങ്ങണം, ബോംബ് പൊട്ടും'

Published : Feb 18, 2026, 10:10 AM IST
South Indian Bank

Synopsis

സൈബർ വിഭാഗവും പരിശോധന നടത്തി. കഴിഞ്ഞ നവംബറിലും ബാങ്കിൽ വ്യാജ ബോംബു ഭീഷണി ഉണ്ടായിരുന്നു. അന്നും സമാനമായ രീതിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ വിഴിഞ്ഞം ശാഖയിൽ വീണ്ടും വ്യാജ ബോംബു ഭീഷണി. ഭീഷണി വന്നതിന് പിന്നാലെ പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവർ എത്തി പരിസരമടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുക്കോലയിലെ ശാഖയിൽ രാവിലെയാണ് ഇ-മെയിലിൽ വഴി ബോംബ് ഭീഷണിയെത്തിയത്. ബാങ്കിൽ ബോംബു വച്ചിട്ടുണ്ടെന്നും 11 ഓടെ ജീവനക്കാർ പുറത്തേക്ക് ഇറങ്ങണമെന്നുമായിരുന്നു ഭീഷണിയെന്ന് മാനേജർ പറയുന്നു. 

സൈബർ വിഭാഗവും പരിശോധന നടത്തി. കഴിഞ്ഞ നവംബറിലും ബാങ്കിൽ വ്യാജ ബോംബു ഭീഷണി ഉണ്ടായിരുന്നു. അന്നും സമാനമായ രീതിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. എവിടെ നിന്നാണ് ഭീഷണിയെത്തുന്നതെന്ന വിവരവും ഇതേവരെ ലഭിച്ചിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പൊതുജനത്തിൽ ധനരാജനെ കൊലപ്പെടുത്തിയ ആർഎസ്എസുകാരും ഉൾപ്പെടും'; ആരോപണങ്ങൾക്ക് മറുപടിയുമായി രാ​ഗേഷ്
അന്തിക്കാട്ടെ താമരപ്പാടം ഷാപ്പില്‍ വെച്ച് യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസ്: രണ്ട് പ്രതികൾ പിടിയിൽ