
തൃശൂർ: പൊലീസിനെതിരായി മൊഴി നൽകിയതിന് പൊലീസുകാര്‍ പതിനൊന്നുകാരിയെ വ്യാജ കൗൺസിലിംഗിലൂടെ മനോനില തെറ്റിച്ച് പിതാവിനെതിരെ ലൈംഗിക കുറ്റം ആരോപിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ വിശദ അന്വേഷണത്തിനായി ചൈൽഡ് ലൈനിനും, കുട്ടി പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിനും പിതാവായ യുവാവ് പരാതി നൽകി. അസ്വസ്ഥത പ്രകടിപ്പിച്ച പതിനൊന്നു കാരിയെ രക്ഷിതാക്കൾ ഡോക്ടർക്ക് അരികിലെത്തിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ ചുരുളഴിഞ്ഞത്.
എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോൾ കുട്ടി ഡോക്ടർക്ക് നൽകിയ മറുപടി ഇങ്ങിനെയാണ്; 'അച്ഛൻ മോളെ ഗർഭിണിയാക്കും’..പരസ്പര ബന്ധമില്ലാത്ത വിധം കുട്ടിയുടെ മറുപടി കേട്ട ഡോക്ടർ കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ശ്രമിച്ചു. ഇക്കാര്യങ്ങൾ കുട്ടിയുമായെത്തിയ രക്ഷിതാക്കളെ ഡോക്ടർ അറിയിക്കുകയും ചെയ്തു. കുട്ടിയെ പൊലീസുകാര്‍ വ്യാജ കൗൺസിലിങ് നടത്തി മാനസീക നില തെറ്റിച്ച കൊടുംക്രൂരത ബന്ധുക്കളെ തളർത്തിയിരിക്കുകയാണ്.
മായന്നൂർ ജവഹർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് കുട്ടി. പൊലീസുകാർ പ്രതിയായ കേസിൽ കുട്ടിയുടെ രക്ഷിതാവ് മൊഴി നൽകിയിരുന്നു. ഇതോടെ പലവിധത്തിലായി ഇയാളെ പൊലീസ് ദ്രോഹിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. പ്രതികാരം തീർക്കാൻ ആദ്യം തന്‍റെ ഭാര്യയെയും ഇപ്പോൾ മകളെയും പൊലീസുകാര്‍ കരുവാക്കുകയാമെന്ന് യുവാവ് പരാതിയിൽ ആരോപിക്കുന്നു.
വാടാനപ്പിള്ളി മേഖലയിലെ പൊതുപ്രവർത്തകൻ കൂടിയായ യുവാവ് 2012ൽ ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് ആളുമാറി മർദ്ദിച്ച കേസിലെ ദൃക്സാക്ഷിയാണ്. ഇയാളുടെ മൊഴിയാണ് പൊലീസുകാരെ കുറ്റക്കാരെന്ന് കണ്ടെത്തിയ നിർണ്ണായക തെളിവായത്. പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കുഞ്ഞിന് വ്യാജ കൗൺസിലിങ് നൽകി മാനസീക നിലതെറ്റിച്ചുള്ള ക്രൂര നടപടി അരങ്ങേറിയത്.
കഴിഞ്ഞ ദിവസം വീട്ടിലെ മരണാനനന്തര ചടങ്ങുകൾക്കായി കുഞ്ഞിനെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വന്നിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന കുഞ്ഞിനെ വീട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലെ മാനസീകാരോഗ്യ വിദഗ്ദനെ കാണിച്ചു. ഇതിൽ നിന്നുമാണ് കുട്ടിക്ക് വ്യാജ കൗൺസിലിങ് നടത്തിയ വിവരം അറിഞ്ഞത്. കുട്ടിയിൽ നിന്നും ഡോക്ടർ കൂടുതൽ വിവരങ്ങൾ അറിഞ്ഞതിൽ ‘അച്ഛൻ ലൈംഗീക പീഡനം നടത്തുന്നു' എന്ന് പറയിപ്പിക്കാൻ പ്രേരിപ്പിച്ചതായും അച്ഛൻ മോളെ ഗർഭിണിയാക്കുമെന്നുമടക്കം’ പറഞ്ഞ് മാനസികനില തെറ്റിദ്ധരിപ്പിച്ചിരിക്കുന്നുവെന്നും ഡോക്ടർ രക്ഷിതാക്കളെ അറിയിച്ചു.
ഡോക്ടറുടെ വിശദാംശങ്ങളോടെയാണ് ചൈൽഡ് ലൈനിന് പരാതി നൽകിയിരിക്കുന്നത്. അടിസ്ഥാന യോഗ്യതയില്ലാത്ത കൗണ്‍സിലറെ പൊലീസിൻറെ പ്രതികാരത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് യുവാവ് ആരോപിക്കുന്നത്. കൗണ്‍സിലര്‍ർക്കെതിരെയും പൊലീിസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് യുവാവ് പരാതിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam