'ഭാര്യ അഡ്മിറ്റാണ്, ഇതൊന്ന് വച്ച് കാശ് തരുമോ...'; കരഞ്ഞ് പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി, മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്

Published : Sep 18, 2025, 11:17 AM IST
Fake-Gold-Fraud-Arrest

Synopsis

ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് നെയ്യാറ്റിൻകരയിലെ സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ സ്വദേശിയായ കൃഷ്ണകുമാറാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടിയിലായത്. 

തിരുവനന്തപുരം: ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. ആറ്റുകാൽ സ്വദേശി കൃഷ്ണകുമാറിനെ (58)യാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. മാർച്ചിലായിരുന്നു സംഭവം. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന സ്വർണപ്പണയ സ്ഥാപനത്തിൽ ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

ഭാര്യയ്ക്ക് അപകടം പറ്റി ആശുപത്രിയിൽ അഡ്മിറ്റാണെന്നും എത്രയും വേഗം സ്വർണം വച്ച് പണം തരണമെന്നും ആവശ്യപ്പെട്ട് എത്തിയ ഇയാൾ മുക്കുപണ്ടം പണയം വച്ച് മുങ്ങുകയായിരുന്നു. വ്യാജപേരും മേൽവിലാസവും നൽകിയ ഇയാൾ തിരിച്ചറിയൽ രേഖകൾ പിന്നാലെ എത്തിക്കാമെന്നും ജീവനക്കാരോട് അപേക്ഷിച്ച ഇയാളുടെ അവസ്ഥ കണ്ടാണ് പണയം എടുത്തത്. എന്നാൽ ഇയാൾ നൽകിയ 16 ഗ്രാം മുക്കുപണ്ടമാണെന്ന് സംശയം തോന്നിയതോടെ പരാതി നൽകുകയായിരുന്നു.

സംശയം തോന്നിയ ജീവനക്കാരി കടയുടമയെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. സമാന രീതിയിൽ ബാലരാമപുരത്തും മറ്റ് സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം, പ്രതി എറണാകുളം സ്വദേശി അറസ്റ്റിൽ, ആക്രമണം ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ
വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു