അന്വേഷണം തുടങ്ങിയത് മുക്കുപണ്ടം പണയം വെച്ച കേസിൽ, പക്ഷേ ചെന്നെത്തിയത് മുക്കുപണ്ടം നിർമ്മിച്ച് നൽകുന്ന സംഘത്തിലേക്ക്, അറസ്റ്റ്

Published : Jun 30, 2026, 10:36 PM IST
fake gold case

Synopsis

മുക്കുപണ്ടം പണയം വെച്ച് 4 ലക്ഷം തട്ടി: പ്രധാന പ്രതികൾ കണ്ണൂരിൽ പിടിയിൽ

ചേർത്തല: ചേർത്തല നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികൾ പിടിയിലായി. മുക്കുപണ്ടം നിർമിച്ച് നൽകുന്ന സംഘത്തെ കണ്ണൂർ ജില്ലയിൽ നിന്നാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ധർമോദയം പെരിങ്ങോളി പഞ്ചായത്തിൽ ഉഷസ് നിവാസിൽ സന്തോഷ് കുമാർ (55), കണ്ണൂർ ജില്ലയിലെ കോട്ടഞ്ചേരി ചെലിക്കണ്ടി വീട്ടിൽ ( 52) മുസ്തഫ എന്നിവരാണ് പിടിയിലായത്.  

സമാന കേസിൽ നേരത്തെ 3 പേർ പോലീസ് പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നിർമാണ സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ചേർത്തല സി ഐ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, സുധീഷ്, അജയ് എന്നിവരടങ്ങുന്ന സംഘം കണ്ണൂരിൽ എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.   

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 ഗ്രാം എംഡിഎംഎ, 200 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ, തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
ആദ്യം മുറിയിലെത്തുക കീർത്തന, കോഴിക്കോട് നഗരത്തിൽ യുവാക്കളെ വലയിലാക്കി യുവാവും പെൺസുഹൃത്തും ലഹരിവിൽപ്പന; എംഡിഎംഎയുമായി പിടികൂടി പൊലീസ്