പിഴയടയ്ക്കാനുണ്ടെന്ന് എംവിഡിയുടെ പേരിൽ വ്യാജ സന്ദേശം; ക്രെ‍ഡിറ്റ് കാർഡിൽ നിന്ന് യുവാവിന് നഷ്ടമായത് രണ്ടര ലക്ഷത്തോളം രൂപ

Published : Mar 14, 2026, 08:46 PM IST
kerala police

Synopsis

എം പരിവാഹൻ സൈറ്റിന് സമാനമായ വ്യാജ ലിങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായത്. ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചേർത്തല: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വാഹനത്തിന് പിഴയടയ്ക്കാനുണ്ടെന്ന് വ്യാജ സന്ദേശം അയച്ച് യുവാവിൽ നിന്ന് 2.44 ലക്ഷം രൂപ തട്ടിയെടുത്തു. മരുത്തോർവട്ടം സ്വദേശിക്കാണ് പണം നഷ്ട‌മായത്. സഹോദരന്റെ വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് കാണിച്ച് യുവാവിന്റെ ഫോണിലേക്ക് വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്.

മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ സൈറ്റിന് സമാനമായ വ്യാജ ലിങ്കിൽ കയറി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പിഴയടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടമായത്. വൺ ടൈം പാസ്‌വേഡ് നൽകിയപ്പോൾ രണ്ടു തവണകളിലായി 2,44,997 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഥാർ ജീപ്പിൽ രണ്ട് പേർ, സംശയം തോന്നി പരിശോധിച്ചപ്പോൾ എംഡിഎംഎ; മുസ്ലീം ലീ​​ഗ് പ്രവർത്തകർ പിടിയിൽ
ഞെട്ടിത്തരിച്ച് കരുനാ​ഗപ്പള്ളി, കൊലയാളികൾ എത്തിയത് ഇന്നോവയിൽ, മുഖം മറയ്ക്കാതെ ചാടിയിറങ്ങി, അതുലിന്റെ തലയ്ക്ക് തുരുതുരാ വെട്ടി