തിങ്കളാഴ്ച തിരുവനന്തപുരം ജില്ലക്ക് അവധിയോ?.. വാർത്ത തെറ്റെന്ന്  ജില്ലാ ഇൻഫർമേഷൻ ഓഫീസ് 

Published : Dec 17, 2023, 10:19 PM ISTUpdated : Dec 17, 2023, 10:20 PM IST
തിങ്കളാഴ്ച തിരുവനന്തപുരം ജില്ലക്ക് അവധിയോ?.. വാർത്ത തെറ്റെന്ന്  ജില്ലാ ഇൻഫർമേഷൻ ഓഫീസ് 

Synopsis

തികച്ചും തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. നിലവിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ഇങ്ങനെയൊരു അറിയിപ്പു നൽകിയിട്ടില്ല.

തിരുവനന്തപുരം: ഡിസംബർ 18 തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി നൽകിയതായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുവെന്നും ഇത്തരത്തിൽ അറിയിപ്പ് നൽകിയിട്ടില്ലെന്നും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. തികച്ചും തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. നിലവിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ഇങ്ങനെയൊരു അറിയിപ്പു നൽകിയിട്ടില്ല. ജാഗ്രത പാലിക്കണമെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി. 

അതേസമയം,  കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ