വ്യാജ നമ്പർ പ്ലേറ്റ് ഒടിച്ച് നുറുക്കി ഉപേക്ഷിച്ചു; കത്തിച്ച സ്കൂൾ ബാ​ഗും പെൻസിൽ ബോക്സും കണ്ടെടുത്തു

Published : Dec 10, 2023, 09:49 PM IST
വ്യാജ നമ്പർ പ്ലേറ്റ് ഒടിച്ച് നുറുക്കി ഉപേക്ഷിച്ചു; കത്തിച്ച സ്കൂൾ ബാ​ഗും പെൻസിൽ ബോക്സും കണ്ടെടുത്തു

Synopsis

ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസ്, കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടൽ, പ്രതികളെ പിടികൂടിയ തെങ്കാശിക്കടുത്തുള്ള പുളിയറ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. 

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. പ്രതികൾ കത്തിച്ച സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും പോളച്ചിറ ഫാം ഹൗസിൽ നിന്ന് കണ്ടെടുത്തു. വ്യാജ നമ്പർ പ്ലേറ്റ് ഒടിച്ച് നുറുക്കി കാട് മൂടിയ സ്ഥത്ത് ഉപേക്ഷിച്ച നിലയിൽ കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയിൽ നിന്നും കണ്ടെത്തി. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസ്, കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടൽ, പ്രതികളെ പിടികൂടിയ തെങ്കാശിക്കടുത്തുള്ള പുളിയറ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.  കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു