ഓൺലൈൻ ക്ലാസിന്റെ മറവിൽ 12കാരന് അശ്ലീല ചിത്രങ്ങൾ അയച്ചു: വ്യാജ അധ്യാപകൻ പിടിയിൽ

By Web TeamFirst Published Jul 28, 2021, 9:24 PM IST
Highlights

 12 ക്കാരനെയാണ് ഇയാൾ അധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സപ്പിൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത്. 

ചങ്ങരംകുളം: ഓൺലൈൻ ക്ലാസിന്റെ മറവിൽ 12കാരനായ വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അധ്യാപകൻ പിടിയിലായി. വളാഞ്ചേരി എടയൂർ സ്വദേശി പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹി(24)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 

ചങ്ങരംകുളം സ്വദേശിയായ 12 ക്കാരനെയാണ് ഇയാൾ അധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സപ്പിൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത്. മാതാപിതാക്കൾ വിവരം അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷൻ പിഹണ്ട് പരിശോധനയിൽ ഏതാനും മാസം മുമ്പ് ഇയാൾ പിടിയിലായിട്ടുണ്ട്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!