മഫ്തിയിൽ വീട്ടിൽ കയറി പിടി കൂടുന്നതിനിടെ പൊലീസ് മർദിച്ചു; പരാതിയുമായി വിസ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം

Published : Mar 05, 2025, 03:44 AM IST
മഫ്തിയിൽ വീട്ടിൽ കയറി പിടി കൂടുന്നതിനിടെ പൊലീസ് മർദിച്ചു; പരാതിയുമായി വിസ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം

Synopsis

മലപ്പുറം മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സുഹൈലിനെ പിടികൂടാൻ ഇന്നലെ ഉച്ചയ്ക്കാണ് മഫ്തിയിൽ പൊലീസ് എത്തിയത്.

കണ്ണൂർ: വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽ കയറി പിടി കൂടുന്നതിനിടെ പൊലീസ് മർദിച്ചെന്ന് പരാതി. കണ്ണൂർ മലപ്പട്ടം സ്വദേശി സുഹൈലിന്‍റെ കുടുംബമാണ് പരാതി നൽകിയത്. മലപ്പുറം മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സുഹൈലിനെ പിടികൂടാൻ ഇന്നലെ ഉച്ചയ്ക്കാണ് മഫ്തിയിൽ പൊലീസ് എത്തിയത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസ് സുഹൈലിനെ മർദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.

ഇത് സംബന്ധിച്ച് കണ്ണൂർ കമ്മീഷണർക്കും പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്കും സുഹൈലിന്‍റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസിനെ മർദ്ദിച്ചതിന് സുഹൈലിനെതിരെയും കേസെടുത്തു. ഇതിനിടെ പോലീസ് കസ്റ്റഡിയിൽ ടോയ്‌ലറ്റ് ക്ലീനർ കുടിച്ച പ്രതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഹോട്ടലിൽ ചായ കുടിച്ച് ഇരിക്കുകയായിരുന്നു, യുവതിയെക്കുറിച്ച് രഹസ്യ വിവരം കിട്ടി, 4 കിലോ കഞ്ചാവുമായി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു