വീടിന് ചുറ്റും വെള്ളക്കെട്ട്, പുറത്തിറങ്ങാനാവാതെ നാലംഗ കുടുംബം ദുരിതത്തില്‍

Published : Jun 19, 2020, 04:45 PM IST
വീടിന് ചുറ്റും വെള്ളക്കെട്ട്, പുറത്തിറങ്ങാനാവാതെ നാലംഗ കുടുംബം ദുരിതത്തില്‍

Synopsis

മഴ അല്പം ശക്തമായാല്‍ പോലും തകരഷീറ്റുകൊണ്ട് നിര്‍മിച്ച വീട്ടില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതോടെ ഭക്ഷണം പോലും പാചകം ചെയ്യാനാവില്ല. 

മുതുകുളം: ആലപ്പുഴ മുതുകുളത്ത് വെള്ളക്കെട്ട് മൂലം നാലംഗ കുടുംബം ദുരിതത്തില്‍. മുതുകുളം 14-ാംവാര്‍ഡ് പുത്തന്‍ചിറയില്‍ ഗോപകുമാറും കുടുംബവുമാണ് കടുത്ത ദുരിതം പേറുന്നത്. ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. മഴ അല്പം ശക്തമായാല്‍ പോലും തകരഷീറ്റുകൊണ്ട് നിര്‍മിച്ച വീട്ടില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതോടെ ഭക്ഷണം പോലും പാചകം ചെയ്യാനാവില്ല. 

ഗോപകുമാറും ഭാര്യയും പത്തും പതിമൂന്നും വയസ്സുള്ള രണ്ടുപെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസക്കാരായുള്ളത്. ഇപ്പോള്‍ കക്കൂസും പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രാഥമികാവശ്യം പോലും നിറവേറ്റാനാകാതെ വീട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെടുമോയെന്ന ഭീതിയുമുണ്ട്.

രോഗബാധിതനായതിനാല്‍ ഗോപകുമാറിന് ജോലിക്കൊന്നും പോകാനാകുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് കുടുംബം കഴിയുന്നത്. അതിനിടെയാണ് വെള്ളക്കെട്ട് മൂലമുള്ള ദുരിതം. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !