ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ തെരുവുനായ ആക്രമിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്

Published : Jun 19, 2020, 04:15 PM IST
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ തെരുവുനായ ആക്രമിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്

Synopsis

നായയുടെ ആക്രമണത്തിൽ ഹമീദ് കുഞ്ഞിയുടെ വലതു കൈയ്യിലെ തള്ളവിരൽ നഷ്ടപ്പെടുകയും കാലിൽ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്.

ഹരിപ്പാട്: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ മൊബൈല്‍ ‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഗൃഹനാഥനെ തെരുവ് നായ ആക്രമിച്ചു. വിദേശത്തുള്ള മകനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാർത്തികപ്പള്ളി എരിക്കാവ് കൊട്ടാരത്തിൽ തെക്കേതിൽ ഹമീദ് കുഞ്ഞിനെ (74) ആണ് തെരുവ് നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഹമീദിന് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ ഹമീദ് കുഞ്ഞിയുടെ വലതു കൈയ്യിലെ തള്ളവിരൽ നഷ്ടപ്പെടുകയും കാലിൽ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. അവശനായ ഹമീദ് കുഞ്ഞിനെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെ നിന്നും തുടര്‍ ചികിത്സക്ക് ഹരിപ്പാട് താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, യുവാവിന് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന ഓട്ടോ‌യിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു, സ്കൂളിന്റെ മേൽക്കൂര തകർന്നു; കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം